‘പറ്റുന്നതൊക്കെ ധോണി ചെയ്തിട്ടുണ്ട്, ഇനി യുവതാരങ്ങൾ വരട്ടെ’; മഹിയുടെ തിരിച്ച് വരവ് തടയാൻ കപിൽ ദേവ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (12:32 IST)
ഐ പി എല്ലിനുള്ള തയ്യാറെടുപ്പിലാണ് മഹേന്ദ്ര സിംഗ് ധോണി. പക്ഷേ, തിരിച്ചുവരാനുള്ള ധോണിയുടെ തയ്യാറെടുപ്പിനോട് ക്രിക്കറ്റ് ഇതിഹാസം കപിൽ‌ദേവിനു വലിയ താൽപ്പര്യമില്ല. ഒരു വർഷത്തിലധികമായി ക്രിക്കറ്റിൽ നിന്ന് അകന്ന് കഴിയുന്ന ധോണിക്ക് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കണമെങ്കില്‍ ധാരാളം മത്സരം കളിച്ചേ മതിയാകൂ എന്ന് കപിൽ ദേവ് പറയുന്നു.

ദേശീയ ടീമില്‍ തിരിച്ചുകയറാന്‍ മറ്റ്താരങ്ങൾ എന്തൊക്കെ കടമ്പൾ കടക്കണമോ അതെല്ലാം ഇനി ധോണിക്കും ബാധകമാണ്. പ്രത്യേക പരിഗണനയൊന്നും ധോണിക്ക് നൽകാൻ പാടുള്ളതല്ലെന്നും കപിൽ ദേവ് പറയുന്നു. ഒപ്പം, ഐ പി എല്ലിൽ അദ്ദേഹം തിരിച്ച് വരുന്നതിനോടും കപിൽ ദേവിനു താൽപ്പര്യമില്ല.

താൻ ഉറ്റുനോക്കുന്നത് യുവതാരങ്ങളുടെ കടന്നു വരവിനെയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അടുത്ത പത്ത് വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് ഭരിക്കേണ്ടത് പുതുതലമുറയാണ്. ധോണി ഇതിനകം രാജ്യത്തിന് ചെയ്യാവുന്നതെല്ലം ചെയ്തു കഴിഞ്ഞുവെന്നാണ് ഇതിഹാസതാരം പറയുന്നത്.

അതേസമയം, ലോകകപ്പ് തോൽ‌വിക്ക് ശേഷം ധോണി ഇതുവരെ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. വിരമിക്കല്‍ അഭ്യൂഹം ശക്തമായിരുന്നെങ്കിലും ധോണി ഒന്നും വിട്ടു പറഞ്ഞിട്ടുമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :