ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച, കോഹ്‌ലി 19 റൺസിന് പുറത്ത്

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 23 ഫെബ്രുവരി 2020 (12:16 IST)
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ബാറ്റിങ് തകര്‍ച്ച ഇന്ത്യയെ വലയ്ക്കുകയണ്. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലും നില കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. 348 റണ്‍സ് എന്ന ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ക്യാപ്റ്റൻ കോഹ്‌യുടേത് ഉൾപ്പടെ നാലു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തി നിന്ന് 14), മായങ്ക് അഗര്‍വാള്‍ (99 പന്തില്‍ നിന്ന് 58), ചേതേശ്വര്‍ പൂജാര (81 പന്തില്‍ നിന്ന് 11), എന്നിവർക്ക് പിന്നാലെ വെറും 19 റൺസ് മാത്രമെടുത്താണ് കോഹ്‌ലി പിവാങ്ങിയത്. സെഞ്ച്വറിയില്ലാതെ കോഹ്‌‌ലി പിന്നിടുന്ന 20ആമത്തെ ഇന്നിങ്സാണ് ഇത്.

സഹനായകന്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് ക്രീസില്‍. കിവീസിനുവേണ്ടി ബൗള്‍ട്ട് മൂന്നും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. അഞ്ചിന് 216 എന്ന തലേദിവസത്തെ സ്‌കോറില്‍ മൂന്നാം ദിനം കളിയാരംഭിച്ച ന്യൂസീലന്‍ഡ് 100.2 ഓവറില്‍ 348 റണ്‍സിന് എല്ലാവരും പുറത്തായി. 14 റണ്‍സെടുത്ത വാറ്റ്‌ലിങ്ങാണ് ആദ്യം പുറത്തായത്. പിന്നീട് ആറു റണ്‍സെടുത്ത സൗത്തിയും 44 റണ്‍സെടുത്ത ജെമിസണും 43 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 38 റണ്‍സെടുത്ത ബൗള്‍ട്ടും പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശര്‍മ അഞ്ചും അശ്വിന്‍ മൂന്നും ബുമ്രയും ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :