രണ്ട് ഇന്നിങ്സിലും പരാജയം, പൃഥ്വി ഷായെ, പുറത്താക്കണം എന്ന് ആരാധകർ

വെബ്‌ദുനിയ ലേഖകൻ| Last Updated: ഞായര്‍, 23 ഫെബ്രുവരി 2020 (17:03 IST)
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും പരാജയമായ പൃഥ്വി ഷായെ ടീമിൽനിന്നും പുറത്താക്കണം എന്ന് ആരാധകർ, ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിൻസിലും 20 റൺസ് പോലും സ്കോർ ചെയ്യാൻ പൃഥ്വി ഷായ്ക്ക് സാധിക്കാതെ വന്നതോടെയാണ് ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്.

ആദ്യ ഇന്നിങ്സിൽ 16 റൺസിലും രണ്ടാം ഇന്നിങ്സിൽ 18 റൺസിനുമാണ് പൃഥ്വി ഷാ പുറത്തായത്. രണ്ട് ഇന്നിങിസിലും ഭേതപ്പെട്ട പ്രകടനം നടത്തി മായങ്ക് അഗർവാൾ പിടിച്ചു നിന്നപ്പോഴും അതിവേഗം വിക്കറ്റ് നൽകി മടങ്ങാൻ മാത്രമേ പൃഥ്വി ഷായ്ക്ക് ആയൊള്ളു താരത്തിന് പകരം ശുഭ്മാൻ ഗില്ലിനെ ഓപ്പണറായി ഇറക്കണം എന്ന ആവശ്യം ഇതോടെ ശക്തമായി.

ന്യൂസിലാൻഡിനെതിരെ അഞ്ച് ഇന്നിങ്സുകൾ കളിച്ച പൃഥ്വി ഷായ്ക്ക് ഒറ്റ തവണ മാത്രമേ മുപ്പതിന് മുകളിൽ സ്കോർ കണ്ടെത്താൻ സധിച്ചിട്ടോള്ളു എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. രവി ശാസ്ത്രിയുടെ ഫേവറിസം കാരണമാണ് പൃഥ്വി ഷാ ടീമിൽ ഇടംപിടിച്ചത് എന്ന് ആരാധകർ ആരോപണം ഉന്നയിക്കുന്നുണ്ട്. ബിസിസിഐയെയും ഗാംഗുലിയെയും രവിശാസ്ത്രിയെയും വരെ ടാഗ് ചെയ്തുകൊണ്ടാണ് ആരാധകർ ഇക്കാര്യങ്ങൾ ട്വിറ്ററിൽ കുറിച്ചിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :