അനുബന്ധ വാര്‍ത്തകള്‍
- കളിക്കളത്തിലെ പ്രശ്നങ്ങൾ അവിടെ വെച്ച് തീരും, ബുമ്രയും പന്തും ക്ഷമ ചോദിച്ചിരുന്നു, തെംബ ബവുമ
- ക്രിക്കറ്റിന്റെ അത്ഭുത ബാലന്, വൈഭവ് സൂര്യവന്‍ശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം
- ബോക്സിങ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്നും ഒഴിവാക്കി
- തിരുവനന്തപുരത്ത് ഇനി ക്രിക്കറ്റ് ആവേശം, വനിതാ ടി20 പരമ്പരയിലെ 3 മത്സരങ്ങൾ അടുത്തടുത്ത്
- 2011ലെ ലോകകപ്പിൽ ധോനി ഫോമിലായിരുന്നില്ല, എന്നിട്ടും ഇന്ത്യയെ ജയിപ്പിച്ചു, സൂര്യകുമാർ യാദവും അതേ വഴിയിൽ : റോബിൻ ഉത്തപ്പ
വൈഭവിന്റെ പ്രകടനങ്ങള്‍ അധികവും നിലവാരം കുറഞ്ഞ ബൗളിങ്ങിനെതിരെ, താരത്തിന്റെ വളര്‍ച്ചയില്‍ ജാഗ്രത വേണം, ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന യുവതാരമാണ് വൈഭവ് സൂര്യവന്‍ഷി. വെറും 14 വയസില്‍ തന്നെ അണ്ടര്‍ 19 തലത്തിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം വമ്പന്‍ സെഞ്ചുറികളുമായി വൈഭവ് ശ്രദ്ധ നേടികഴിഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ വൈഭവിനെ പരിഗണിക്കുമ്പോള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ബിസിസിഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ദേശീയ സെലക്ടറായ ദേവാങ് ഗാന്ധി. വൈഭവ് അസാമാന്യമായ പ്രകടനങ്ങളിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മികച്ച നിലവാരത്തിലുള്ള മത്സരങ്ങളില്‍ പരിചയം ലഭിക്കാത്തത് താരത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ ബാധിക്കുമെന്നാണ് ദേവാങ്ങ് ഗാന്ധി പറയുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനായി കഴിഞ്ഞ ദിവസം 190 റണ്‍സ് പ്രകടനം താരം നടത്തിയിരുന്നു. എന്നാല്‍ പ്ലേറ്റ് ഗ്രൂപ്പില്‍ ലഭിക്കുന്ന മത്സരങ്ങള്‍ ഒരു കളിക്കാരന്റെ നിലവാരം പരീക്ഷിക്കുന്നതല്ലെന്ന് ദേവങ് ഗാന്ധി പറയുന്നു.നിലവാരക്കുറവുള്ള ബൗളിംഗ് ആക്രമണങ്ങളെതിരെ തുടര്‍ച്ചയായി കളിക്കുന്നത് തെറ്റായ ശീലങ്ങള്‍ വളരാന്‍ ഇടയാക്കുമെന്നും അതുവഴി താരത്തിന്റെ കഠിനാദ്ധ്വാനം ഫലപ്രദമല്ലാതെയായി പോകുമെന്നും ദേവങ്ങ് ഗാന്ധി പറയുന്നു.
യുവതാരങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ പരിചയം ആവശ്യമാണെന്നാണ് ദേവാങ് ഗാന്ധി വ്യക്തമാക്കുന്നത്. മികച്ച ബൗളര്‍മാരെ നേരിടുമ്പോഴാണ് ഒരു ബാറ്റ്സ്മാന്റെ സാങ്കേതിക മികവും മാനസിക കരുത്തും വളരുന്നത്. ഒരു ആവേശത്തില്‍ വൈഭവിനെ ഉയര്‍ത്തികാണിക്കുന്നതിന് പകരം അവന് ശരിയായ വളര്‍ച്ച പാതയിലൂടെയാണോ പോകുന്നത് എന്നത് ഉറപ്പ് വരുത്തണം. അത് ബിസിസിഐയുടെ ഉത്തരവാദിത്തമാണ്. കഴിവിന്റെ അതിരുകള്‍ക്കപ്പുറം പരീക്ഷിക്കപ്പെടാതെ പോയാല്‍, വലിയ പ്രതീക്ഷകളോടെ വളരുന്ന താരങ്ങള്‍ക്ക് ദീര്‍ഘകാലത്ത് തിരിച്ചടിയാകാം എന്നാണ് ദേവാങ് ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.