‘ടീം ഇന്ത്യ’ കിതയ്‌ക്കുന്നു

team india
FILEFILE


റണ്ണൊഴുക്കു നിയന്ത്രിക്കുന്ന സ്പിന്നര്‍മാരെയും നന്നായി ഉപയോഗിക്കാനാകുന്നില്ല. ഇന്ത്യന്‍ മണ്ണില്‍ മികച്ച സ്പിന്നിലൂടെ എതിരാളികളെ തളച്ചിരുന്ന ഇന്ത്യയുടേ ഏറ്റവും വലിയ പ്രശ്‌നം ഒരു ലോകോത്തര സ്പിന്നറെ കണ്ടെത്താനാകുന്നില്ല എന്നതു തന്നെയാണ്. പ്രഖ്യാപിത സ്പിന്നര്‍ ഹര്‍ഭജനാകട്ടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ പിഴച്ചു പോകുന്നു.

WEBDUNIA|
മികച്ച ഓപ്പണിംഗിന്‍റെ അഭാവം തന്നെയാണ് ഇന്ത്യയുടെ പ്രധാന പോരായ്‌മ. മുന്‍ കാലങ്ങളില്‍ സച്ചിനും ഗാംഗുലിയും നല്‍കിയിരുന്ന തുടക്കം ഇന്ത്യയ്‌ക്ക് സാധ്യമാകുന്നില്ല. ഗംഭീറിനൊപ്പം ഉത്തപ്പയോ ദിനേശ് കാര്‍ത്തിക്കോ സച്ചിനു പകരം ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കേണ്ടിയിരുന്നു.

മഹാനായ ബാറ്റ്‌സ്‌മാന്‍ ദയനീയമായി തുടക്കത്തിലേ കീഴടങ്ങുന്നതും കായിക ക്ഷമത കുറഞ്ഞ രീതിയില്‍ റണ്‍ ചെയ്യുന്നതും ഇന്ത്യന്‍ കാണികളെ അലോരസപ്പെടുത്തുന്നു. രണ്ടു മത്സരങ്ങളിലും ഓപ്പണിംഗില്‍ ഗംഭീര്‍ പരാജയപ്പെട്ടപ്പോള്‍ ഫോം മങ്ങി എന്ന കാരണത്താല്‍ പുറത്തു നില്‍ക്കുന്ന സെവാഗിനെ കാണികള്‍ ഓര്‍ത്തിരിക്കണം. തകര്‍ത്തു തുടങ്ങേണ്ട ഇന്ത്യ തുടക്കത്തില്‍ സ്കോര്‍ കണ്ടെത്തുന്നില്ല എന്നു മാത്രമല്ല വിക്കറ്റുകളും വലിച്ചെറിയുന്നു.

മദ്ധ്യനിരക്കാരുടെ തുണയും ഇന്ത്യയ്‌ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ 121 റണ്‍സുമായി യുവ‌രാജ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റോബിന്‍ ഉത്തപ്പയും ആദ്യ മത്സരത്തില്‍ നന്നായി തുടങ്ങിയ ദ്രാവിഡും പൊരുതാതെ കീഴടങ്ങിയത് ഓര്‍ക്കുക.

ഒറ്റയ്‌ക്കു പോരാട്ടം നടത്തിയ യുവിയെ അല്‍പ്പ നേരം പിടിച്ചു നിന്ന ധോനിയോ അര്‍ദ്ധ ശതകത്തിനടുത്തു പുറത്തായ സച്ചിനോ നന്നായി പിന്തുണച്ചിരുന്നെങ്കില്‍ കളി മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞ കളിയില്‍ ഏഴു സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാന്‍‌മാരായിരുന്നു ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത്.

ബൌളര്‍മാര്‍ തുറിച്ചു നോക്കലും വിവാദങ്ങളും ഉണ്ടാക്കുന്നത് ഒഴിച്ചാല്‍ ഓര്‍ത്തു വയ്‌ക്കാന്‍ ഒന്നും നല്‍കുന്നില്ല. അതു പോട്ടെ. റണ്‍സ് വഴങ്ങുന്ന പതിവെങ്കിലും ഒഴിവാക്കാമായിരുന്നു. യഥാ സമയത്തു വരുന്ന ബൌളിംഗ് ചേഞ്ചുകളായിരുന്നു ട്വന്‍റിയില്‍ ഇന്ത്യയുടെ വിജയ ഘടകം. ഏകദിനത്തിലെ പരിചയക്കുറവാകാം ബൌളര്‍മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ധോനിക്കു പിഴവുകള്‍ പറ്റുന്നു.
ബൌളര്‍മാര്‍ക്ക് അനുകൂലമായ വിധത്തില്‍ ഫീല്‍ഡ് ഒരുക്കുന്നതിലും ഫീല്‍ഡ് ഒരുക്കിയതിനു അനുസരിച്ച് ബൌളര്‍മാരെ ഉപയോഗിക്കുന്നതിലും ധോനി പോണ്ടിംഗിനു ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. ഏറെ പ്രതിഭാധനരായ സച്ചിനും ദ്രാവിഡും പോലുള്ളവര്‍ പോലും ഒരു പഴുതു കണ്ട് ബാറ്റിംഗ് നടത്താന്‍ കഴിയാതെ വിഷമിച്ചത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :