ലോകത്ത് കൊവിഡ് രോഗികള്‍ രണ്ടേകാല്‍ കോടി കടന്നു; മരണം എട്ടുലക്ഷത്തിലേക്ക്

ശ്രീനു എസ്| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2020 (09:22 IST)
ലോകത്ത് കൊവിഡ് രോഗികള്‍ രണ്ടേകാല്‍ കോടി കടന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. 56.98ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 7.89ലക്ഷം പേര്‍ക്കാണ് കൊവിഡ് മൂലം ലോകത്ത് ജീവന്‍ നഷ്ടമായത്. ഇതില്‍ അമേരിക്കയില്‍ മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ ഇന്ത്യയിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്.

ഇന്ത്യയില്‍ 28ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്തിനു മുകളിലാണ് ഇന്ത്യയിലെ നിലവിലെ പ്രതിദിന രോഗികളുടെ കണക്ക്. സംസ്ഥാനങ്ങളുടെ കണക്കില്‍ മഹാരാഷ്ട്രയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഇന്നലെ 13165പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. അതേസമയം ഇന്നലെ കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികള്‍ രണ്ടായിരം കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :