അഭ്യൂഹങ്ങളിൽ വീഴരുത്, വാക്‌സിൻ സൗജന്യമായി നൽകിയിട്ടുണ്ട്, അത് തുടരും: മൻ കി ബാത്തിൽ പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (12:49 IST)
കൊവിഡ് വാക്‌സിനേഷനെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം. അത് ഇനിയും തുടരും പ്രധാനമന്ത്രി പറഞ്ഞു.

മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിൻ ലഭ്യമാകും. സൗജന്യവാക്‌സിനേഷന്‍ പദ്ധതിയും പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :