അഭിറാം മനോഹർ|
Last Modified വെള്ളി, 11 ജൂണ്‍ 2021 (12:48 IST)
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കൊവാക്‌സിന് അടിയന്തിര അനുമതി തേടികൊണ്ടുള്ള അപേക്ഷ തള്ളി. എഫ്‌ഡിഎയാണ് ഭാരത് ബയോടെക്കിന്റെ അപേക്ഷ തള്ളിയത്.
കൊറോണ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ കൊവാക്‌സിൻ അമേരിക്കയിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കൻ പങ്കാളിയായ ഒക്കുജൻ സിഇഒ ഡോ ശങ്കർ പറഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്‌സി ഫലപ്രദമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തി കൊവാക്‌സിനെ പ്രതിരോധ മാർഗങ്ങളുടെ കൂട്ടത്തിൽ പെടുത്താനുള്ള ശ്രമം തുടരുമെന്നും ഡോ ശങ്കർ പറഞ്ഞു.
അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്ക് മാത്രമായല്ല. സമ്പൂർണ് അംഗീകാരമായ ബയോളജിക്കൽ ലൈസൻസ് ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി അറിയിച്ചു.