വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (12:45 IST)
തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി ലഭിക്കുന്ന കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവയ്ക്കണം. 45 വയസിനു താഴെ പ്രായമുള്ള എല്ലാ ജീവനക്കാര്‍ക്കും ഓരോ 15 ദിവസം കൂടുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണം.

വ്യാപാരികളുടെ സൗകര്യാര്‍ഥം ചാല, പാളയം തുടങ്ങി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ടെസ്റ്റിങിന് സൗകര്യമുണ്ടാക്കും. ഇതിനായി വ്യാപാരി സംഘടനകള്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായോ മൊബൈല്‍ ടെസ്റ്റിങിനുള്ള മറ്റേതെങ്കിലും സംവിധാനവുമായോ ബന്ധപ്പെടണം. അതതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :