തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:31 IST)
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പണിമൂല, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുടക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തച്ചൂര്‍ക്കുന്ന്, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട്(വലിയവിള, വെള്ളംകെട്ടുംവിള പ്രദേശങ്ങള്‍), ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ (തോട്ടുമുഖം പ്രദേശം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മച്ചേല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :