അനുബന്ധ വാര്‍ത്തകള്‍
- ഏഴ് വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് മുന്‍തൂക്കം; മഞ്ചേശ്വരത്ത് എന്‍ഡിഎക്ക് നേരിയ സാധ്യത: മനോരമന്യൂസ് എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ
- വയനാട് യുഡിഎഫിനോ!, മനോരമന്യൂസ് എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ
- സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചു
- കണ്ണൂര്‍ വീണ്ടും ചുവക്കും; ഇടത് മേല്‍ക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ
- കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തോല്‍ക്കും, കെഎം ഷാജിക്ക് വെല്ലുവിളി: കണ്ണൂര്‍ ജില്ലയിലെ മനോരമ എക്സിറ്റ്പോള്‍ ഫലം ഇങ്ങനെ
തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു; ചികിത്സയിലുള്ളത് 23,000 പേര്
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 3,940 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,572 പേര് രോഗമുക്തരായി. 23,000പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,439 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
ജില്ലയില്‍ പുതുതായി 5,359 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 64,569 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,078 പേര് രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.