അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കേസുകൾ കുറവ്: ബെയ്ജിങ്ങിൽ ഇനി മാസ്കില്ലാതെ പുറത്തിറങ്ങാം
- തൃശൂരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
- തൃശൂരില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
- പിതാവിനെ കൊന്ന കേസിലെ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മകന് കുത്തിക്കൊന്നു
- ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
'മാസ്സാണ് തൃശൂര്‍, മാസ്കാണ് നമ്മുടെ ജീവന്'; തൃശൂര്‍ സിറ്റി പോലീസിന്റെ കരുതലില്‍
തൃശൂര്‍ സിറ്റി പോലീസിന്റെ കരുതലില്‍ പരിപാടിയായ 'മാസ്സാണ് തൃശൂര്‍ മാസ്കാണ് നമ്മുടെ ജീവന്' ക്യാമ്പയിന് തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെ സിറ്റി പോലീസ് ക്യാമ്പയിന് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി 'മാസ്സാണ് തൃശൂര്‍ മാസ്കാണ് നമ്മുടെ ജീവന്' എന്ന ക്യാമ്പയിന് തൃശൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് 24-ന് തത്സമയ സംപ്രേഷണം തുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഓരോരുത്തരും സ്വയം പാലിക്കുന്ന നിയന്ത്രണത്താല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് തത്സസമയ സംപ്രേഷണത്തില്‍ പറഞ്ഞു. പോലീസ് സംവിധാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും കൃഷി വകുപ്പി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും പറഞ്ഞു.
ഓണാഘോഷ വേളകളിലും മാസ്ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും കൂട്ടം കൂടിയുള്ള ആഘോഷ പരുപാടികള്‍ ക്രമീകരിച്ച് ആഘോഷങ്ങള്‍ വീടുകളിലേക്ക് ചുരുക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
പ്രചരണപരിപാടിയുടെ ഭാഗമായി നവ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പത്ര- ദൃശ്ര - ശ്രവ്യ മാധ്യമങ്ങളിലൂടെയും ബോധവത്ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മള്‍ട്ടിമീഡിയ സംവിധാനമുള്ള പ്രചരണ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി നഗരത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.