അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (20:06 IST)
ഷാങ്‌ഹായ്‌യുടെ ചില ജില്ലകളിൽ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി ഭരണകൂടം. കൊവിഡ് ടെസ്റ്റ് ചെയ്യാൻ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങാനാണ് അനുമതി.
കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാൻ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ഷാങ്ഹായ് നഗരസഭാ ആരോഗ്യ കമ്മിഷൻ ചെയർമാൻ വു ഖിയാനു പ്രതികരിച്ചു. ഷാങ്ഹായ് നഗരത്തിന്റെ പകുതിയിലേറെ ഭാഗവും നിലവിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
രാജ്യത്തെ 62 ലക്ഷം ജനങ്ങളെയാണ് ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ബാധിക്കുക. ചൊവ്വാഴ്‌ച ചൈനയിൽ 6,886 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 4477 കേസുകൾ ഷാങ്‌ഹായിൽ നിന്നായിരുന്നു.