അനുബന്ധ വാര്‍ത്തകള്‍
- സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ
- സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 4300 പേര്‍ക്ക്; രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു
- ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് 97 വിമാനസർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ
- കൊവിഡ് 19: അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
- കൊവിഡ് 19: സൗദിയിൽ ശനിയാഴ്ച്ച മുതൽ പൊതുഗതാഗതം നിർത്തലാക്കുന്നു
സൗദിയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു; സര്‍ക്കാര്‍ ജീവനക്കാരോട് ഓഗസ്റ്റ് 30ന് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
സര്‍ക്കാര്‍ ജീവനക്കാരോട് ഓഗസ്റ്റ് 30ന് ജോലിയില്‍ പ്രവേശിക്കാന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്കി. കൊവിഡിന്റെ സാഹചര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ ഇരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്ത ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് പ്രവേശിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇന്നലെ പുറപ്പെടുവിച്ചു.
എന്നാല്‍ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടിയ വിഭാഗങ്ങളില്‍പെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ ഹാജരാകാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
അടുത്ത ലേഖനം