ഈമാസം അവസാനത്തോടെ ഫൈസര്‍ വാക്‌സിന്‍ സിംഗപ്പൂരില്‍ വിതരണം നടത്തും

ശ്രീനു എസ്| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (18:19 IST)
ഫൈസര്‍ കൊവിഡ് വാക്സിന് സിംഗപ്പൂരിലും അനുമതി ലഭിച്ചു. ഇതേതുടര്‍ന്ന് ഈമാസം അവസാനം മുതല്‍ വാക്സിന്‍ വിതരണം ചെയ്തുതുടങ്ങും. പ്രധാനമന്ത്രി ലീ സെയ്ന്‍ ലുംങാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ പൂര്‍ണമായും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അടുത്തമാസങ്ങളിലായി മറ്റു കൊവിഡ് വാക്സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കി തുടങ്ങും. ആദ്യഘട്ടത്തില്‍ മുന്‍ഗണപ്രകാരമുള്ളവര്‍ക്കായിരിക്കും വാക്സിന്‍ നല്‍കി തുടങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :