അനുബന്ധ വാര്‍ത്തകള്‍
- ബ്രിട്ടണിൽ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്, രോഗവ്യാപനനിരക്ക് കൂടുതലെന്ന് റിപ്പോർട്ട്
- മാസ്ക് വയ്ക്കാത്തതിന് 3.13 ലക്ഷം പേരില്‍ നിന്ന് 18.41 കോടി രൂപ പിരിച്ചെടുത്ത് അഹമ്മദാബാദ് പോലീസ്
- 24 മണിക്കൂറിനിടെ 22,065 പേർക്ക് രോഗബാധ, 34,477 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 99 ലക്ഷം കടന്നു
- തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 198 പേര്‍ക്കു രോഗമുക്തി
- സംസ്ഥാനത്ത് 2707 പേർക്ക് കൊവിഡ്, 24 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 8.49
ഉമിനീർ പുരട്ടുന്നതിന് വിലക്ക് : ബൗളർമാർ ബുദ്ധിമുട്ടിലാകുമെന്ന് സച്ചിൻ
കൊവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ബൗളർമാർക്ക് കനത്ത തിരിച്ചടിയാണെന്ന് ഇന്ത്യൻ ബാറ്റിങ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ. നേരത്തെ ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്‌പ്രീത് ബുമ്രയും ഇതേ കാര്യം ചൂണ്ടികാണീച്ചിരുന്നു.
നിലവിലെ തീരുമാനം ബാറ്റ്സ്മാന്മാർക്ക് കൂടുതൽ മേധാവിത്വം നൽകുന്നതാണെന്നാണ് സച്ചിൻ പറയുന്നത്.ബൗളര്‍മാര്‍ പന്തിന്റെ തിളക്കം നിലനിര്‍ത്തുന്നതും ഗതി നിയന്ത്രിക്കുന്നതും ഉമിനീരിന്റെ ഉപയോഗത്തിലൂടെയാണ്. ഇതിന് വിലക്ക് വന്നതോടെ ബൗളർമാരുടെ പ്രധാന സഹായം ഇല്ലാതായി. ഉമിനീരിന് പകരം നിൽക്കുന്ന മറ്റൊരു കാര്യം ബൗളർമാർക്കില്ലെന്നും സച്ചിൻ പറഞ്ഞു.
അതേസമയം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർമാർ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് സച്ചിൻ പറഞ്ഞു.