ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇല്ല: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി

ശ്രീനു എസ്| Last Modified ശനി, 27 മാര്‍ച്ച് 2021 (16:38 IST)
ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. നേരത്തേ ഒരു ലോക്ഡൗണ്‍ നടപ്പാക്കിയിരുന്നു. അതിനുപിന്നില്‍ വ്യക്തമായ കാരണവും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

ആളുകള്‍ കൊവിഡ് വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നതെന്നതിനെ കുറിച്ച് ഒരു അറിവും ഇല്ലാതിരുന്ന സമയത്താണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ അറിയാമെന്നും ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :