കൊവിഡ് മുന്നണിപോരാളികളുടെ മക്കൾക്ക് എംബി‌ബിഎസ്, ബിഡിഎസ് സീറ്റുകൾക്ക് ക്വാട്ട അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (19:07 IST)
കൊവിഡിനെതിരായി മുൻനിരയിൽ പോരാടുന്നവരുടെ മക്കൾക്ക് എംബി‌ബിഎസ്,ബി‌ഡിഎസ് ക്വാട്ട അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതിനായി കേന്ദ്രസർക്കാർ പുതിയ കാറ്റഗറി കൊണ്ടുവന്നതായും മന്ത്രി വ്യക്തമാക്കി. വാർഡ്‌സ് ഓഫ് കൊവിഡ് വാരിയേഴ്‌സ് എന്നാകും ഈ കാറ്റഗറി അറിയപ്പെടുക.

അഞ്ച് സീറ്റുകളാണ് ഇതിനായി മാറ്റിവെക്കുന്നത്. കൊവിഡ് നിയന്ത്രണ പോരാട്ടത്തിൽ പ്രവർത്തിച്ചവർക്കുള്ള ആദരമായാണ് ഈ നീക്കം. അതേസമയം കൊവിഡ് മുന്നണിപോരാളികൾക്ക് അമ്പത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ജോലികൾ ചെയ്യുന്നവരെയാണ് കൊവിഡ് വാരിയേഴ്‌സ് എന്ന് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :