ഇനി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം; കേസെടുക്കില്ല

രേണുക വേണു| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (11:34 IST)

ഇനിമുതല്‍ രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമല്ല. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസെടുക്കില്ല. മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണം എന്നിവയ്ക്ക് കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് കേസുകള്‍ കൂടുന്ന മുറയ്ക്ക് പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്താം. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24 നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :