ശ്രീനു എസ്|
Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:36 IST)
പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.
രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫസ്റ്റ് ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ക്കും, ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അലോട്ട്മെന്റ് ലഭിച്ചവര്‍ക്കുമാണ് ക്യാമ്പില്‍ മുന്‍ഗണന.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി അലോട്ട്മെന്റ് കാത്തിരിക്കുന്ന പ്രവാസികള്‍ക്കും ഊഴം അനുസരിച്ച് പരിഗണന ലഭിക്കും. ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നഗരസഭ പ്രദേശത്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും വാക്സിന്‍
ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് നഗരസഭ.