മഹാരാഷ്ട്രയില്‍ കൊവിഡ് കാലത്ത് എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (09:58 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് കാലത്ത് എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഐപിസി സെക്ഷന്‍ 188 വകുപ്പ് പ്രകാരം എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിന് എടുത്ത ഇത്തരം കേസുകള്‍ ആളുകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കണ്ടാണ് കേസുകള്‍ പിന്‍വലിക്കുന്നത്.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, 50000രൂപയ്ക്ക് മുകളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :