അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 40,425 പേർക്ക് രോഗബാധ, 681 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു
- തൃശൂരില്‍ ആകെ പരിശോധിച്ചത് 20383 സാമ്പിളുകള്‍
- തൃശൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 61പേര്‍ക്ക്; 21 പേര് രോഗമുക്തരായി
- മഴയും മഞ്ഞും കൂടുന്നതോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പഠനം
- തിരുവനന്തപുരം ജില്ലയില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിനായി കോട്ടയത്തെ 13 സ്വകാര്യ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് ജില്ലാ ഭരണകൂടം ഇതുവരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 13 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. എല്ലാ കേന്ദ്രങ്ങളിലുമായി ആകെ 2140 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക.
ഇതില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ജൂണ്‍ 17 മുതലും മുട്ടമ്പലം വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലും അകലക്കുന്നം കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജൂലൈ ഒന്നു മുതലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങളില്‍ നിലവില്‍ യഥാക്രമം 57ഉം 63ഉം 45ഉം രോഗികള്‍ വീതമാണുള്ളത്.
അടുത്ത ലേഖനം