അനുബന്ധ വാര്‍ത്തകള്‍
- 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി
- ഇന്ന് മുതല്‍ പാചകവാതകത്തിന് വില കുറയും
- രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍
- ഇരട്ടവോട്ട്: രമേശ് ചെന്നിത്തല പുറത്തുവിട്ടത് തെറ്റായ വിവരങ്ങളെന്ന് പരാതി
- സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്
സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തും
സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തുന്നതാണ്. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്സിനുകളും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്സിനുകള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്സിനും 3,15,226 രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 21,88,287 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.