അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- യുകെയില്‍ നിന്നുവന്ന മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, പരിശോധിച്ചത് 58,472 സാമ്പിളുകൾ
- ഉത്തര്‍പ്രദേശില്‍ കൊവിഡ് വാക്സിന് സ്വീകരിച്ചത് 4.80ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍
- വാക്സിന് കൊവിഡിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിക്കല്ല്: കേന്ദ്ര ആരോഗ്യമന്ത്രി
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 579 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2713 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 579 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2713 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്.