നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 543 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 2758 പേര്‍

ശ്രീനു എസ്| Last Modified ശനി, 23 ജനുവരി 2021 (19:44 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 543 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 224 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2758 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.


അതേസമയം തിരുവനന്തപുരത്ത് ഇന്ന് 522 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 428 പേര്‍ രോഗമുക്തരായി. നിലവില്‍ 4,019 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 345 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :