1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. What is causing the rise in heart disease and cancer

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

Ovarian Cancer
Ovarian Cancer
വര്‍ഷങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം 30-35 ശതമാനമായി കുറഞ്ഞപ്പോള്‍ പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ നിരക്ക് 65 ശതമാനമായി വര്‍ധിച്ചുവെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ തുക്കാറാം മുണ്ഡെ വ്യക്തമാക്കി. ശുചിത്വമില്ലാത്ത രീതിയിലുള്ള ഭക്ഷണ കൈകാര്യം ചെയ്യലിനും സംഭരണത്തിനുമെതിരെ അദ്ദേഹം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തെ ഒരു നായകനാക്കി മാറ്റുകയും പ്രത്യേകിച്ച് 'ജെന്‍-ഇസഡ്' വിഭാഗത്തില്‍ നിന്ന് വലിയ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
 
'പകര്‍ച്ചവ്യാധികളല്ലാത്ത ഇത്തരം രോഗങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ നാം കഴിക്കുന്ന ഭക്ഷണവും ശീലങ്ങളും അതില്‍ വലിയൊരു പങ്കുവഹിക്കുന്നതായി കാണാം. ഇവ തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ വര്‍ദ്ധനവ് നാം ഇന്ന് കാണുന്നുണ്ട്' എന്‍ഡിടിവി യുവ പരിപാടിയില്‍ മുന്ധെ പറഞ്ഞു.
 
'പലപ്പോഴും കുടുംബത്തിലോ അയല്‍പക്കത്തോ ഉള്ളവര്‍ ഇങ്ങനെ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം: 'അവര്‍ക്ക് ക്യാന്‍സര്‍ വന്നു, എന്നാല്‍ അവര്‍ പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ മറ്റ് മോശം ശീലങ്ങള്‍ പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. അവര്‍ കൃത്യമായി വ്യായാമം പോലും ചെയ്തിരുന്നു'. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? അവര്‍ നിരോധിത വസ്തുക്കളൊന്നും ഉപയോഗിച്ചിരുന്നില്ലല്ലോ.'
 
'എന്നാല്‍, നാം കഴിക്കുന്ന ഭക്ഷണത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ (carcinogens) അടങ്ങിയിട്ടുണ്ടെങ്കില്‍, അവിടെയാണ് ഭക്ഷ്യസുരക്ഷയും അവബോധത്തിന്റെ ആവശ്യകതയും നിര്‍ണ്ണായകമാകുന്നത്. നാം കഴിക്കുന്നത് സുരക്ഷിതമാണോ? അത് നിശ്ചിത നിലവാരം പാലിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്' എഫ്ഡിഎ കമ്മീഷണര്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം