ശ്രീനു എസ്|
Last Modified വെള്ളി, 12 ഫെബ്രുവരി 2021 (16:05 IST)
രാജ്യത്ത് ഇതുവരെ 70ലക്ഷം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷനാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ 17 സംസ്ഥാനങ്ങളില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
26ദിവസം കൊണ്ടാണ്
ഇന്ത്യ 70ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. അതേസമയം അമേരിക്ക 27ദിവസം കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. ബ്രിട്ടണ്‍ ഇതിലേക്കെത്താന്‍ 48ദിവസമെടുത്തു.