ഏപ്രില്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കും: സിബിഎസ്ഇ

ശ്രീനു എസ്| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (15:36 IST)
ഏപ്രില്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് സിബിഎസ്ഇ. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യാം ഭരദ്വാജ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

10,12ക്ലാസുകളിലെ പരീക്ഷകള്‍ മെയ് ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നടപടി. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :