രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലേറെ പേർക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (10:56 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 4041 കോവിഡ് കേസുകൾ. 84 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. നിലവിൽ 21,177 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്.

ഇന്നലെ 10 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,651 ആയി. കേരളത്തിൽ ഇന്നലെയും ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ആയിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :