സെൻസെക്സിൽ 436 പോയന്റ് നേട്ടം, നിഫ്റ്റി 16,600 മുകളിൽ ക്ളോസ് ചെയ്തു

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂണ്‍ 2022 (17:14 IST)
ആഗോളവിപണികളിലെ നഷ്ടം അവഗണിച്ച് രാജ്യത്തെ സൂചികകൾ മികച്ച നേട്ടത്തിൽ ക്ളോസ് ചെയ്തു. സെന്‍സെക്‌സ് 436.94 പോയന്റ് ഉയര്‍ന്ന് 55,818.11ലും നിഫ്റ്റി 105.20 പോയന്റ് നേട്ടത്തില്‍ 16,628ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇന്ഡസ്ട്രീസാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്,ടിസിഎസ്,ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടം കൊയ്തു.നിഫ്റ്റി ബാങ്ക്, ഓട്ടോ സൂചികകള്‍ നഷ്ടത്തിലായിരുന്നു. ഡോളറിനെതിരെ രൂപ 77.61 നിലവാരത്തിലാണ് ക്ളോസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :