അനുബന്ധ വാര്‍ത്തകള്‍
- ആറ്റുകാല്‍ പൊങ്കാല: കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും
- യുകെയില്‍ നിന്ന് സംസ്ഥാനത്തെത്തിയ മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് പൊതുസമൂഹത്തിന്റെ വിജയം: മുല്ലപ്പള്ളി
- മലപ്പുറത്ത് 14കാരിക്ക് മയക്കുമരുന്ന് നല്കി ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
- റൊമാൻസ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ, അറിയു !
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.46 ലക്ഷം; വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1.21 കോടിയായി
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.50 ലക്ഷത്തില്‍ താഴെ (1,46,907). ഇത് ആകെ രോഗബാധിതരുടെ 1.33 ശതമാനമാണ്. മഹാരാഷ്ട്രയില്‍, കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ 298 പേര്‍കൂടി ഉള്‍പ്പെട്ടപ്പോള്‍, കേരളത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ 803 പേരുടെ വര്‍ധന.
കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന പുതിയ കേസുകളുടെ ശരാശരി എണ്ണം നൂറില്‍ കൂടുതലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ഹരിയാന എന്നിവയാണവ. കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി നാലായിരത്തിലധികം രോഗികള്‍.