അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82
- ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് പൊതുസമൂഹത്തിന്റെ വിജയം: മുല്ലപ്പള്ളി
- മലപ്പുറത്ത് 14കാരിക്ക് മയക്കുമരുന്ന് നല്കി ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
- റൊമാൻസ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ, അറിയു !
- നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ 800ത്തോളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനത്തിന് നാളെ തുടക്കം
യുകെയില്‍ നിന്ന് സംസ്ഥാനത്തെത്തിയ മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 76 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,12,08,411 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.