ഇടുക്കി ജില്ല കൊവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു

Idukki, Covid, Kerala, ഇടുക്കി, കൊവിഡ്, കേരളം
ഇടുക്കി| ജോര്‍ജി സാം| Last Modified ശനി, 9 മെയ് 2020 (20:00 IST)
ജില്ലയില്‍ ചികിത്സയില്‍ ഇരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രിവിട്ടു. ഇയാളുടെ മൂന്നാമത്തെ
പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടാന്‍ അനുവദിച്ചത്. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന 54കാരിയായ ഏലപ്പാറയിലെ ആശാ പ്രവര്‍ത്തകയാണ് ഇന്ന് ആശുപത്രി വിട്ടത്. ഇവര്‍ക്ക് ഏപ്രില്‍ 26 നാണ് രോഗം പിടിപെട്ടത്. അതേസമയം ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.


കോഴിക്കോട്ടും കൊച്ചിയിലും ഉള്ള രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും വ്യാഴാഴ്ച വിദേശത്തുനിന്നും എത്തിയവരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :