കൊവിഡ്: ആരോഗ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (12:08 IST)
കൊവിഡ് വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഹോമിയോ മരുന്ന് കഴിച്ചവരില്‍ കൊവിഡ് വരുന്നത് കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. പ്രതിരോധമരുന്ന് കഴിച്ചവരില്‍ കൊവിഡ് വന്നാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുന്നതായും കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഡിഎംഒയും പ്രശസ്ത സംവിധായകനുമായ ഡോക്ടര്‍ ബിജു നടത്തിയ പഠനം തന്നെ കാണിച്ചതായും കെകെ ശൈലജ പറഞ്ഞു.

എന്നാല്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്നതും ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :