വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:56 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന നിരക്ക്. 90,802 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാംദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധിതർ 90,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,04,614 ആയി
24 മണിക്കൂറിനിടെ 1,016 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 71,642 ആയി ഉയർന്നു. 32,50,429 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 8,82,542 പേർ നിലവിൽ ചികിത്സയിലുണ്ട്. 7,20,362 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്താകെ 4,95,51,507 സാംപിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു.