പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ശനി, 1 ഓഗസ്റ്റ് 2020 (10:47 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ബാലരാമപുരം കട്ടച്ചന്‍കുഴി പുത്തന്‍കണം
നിരണിവിള മേലേത്തട്ടു വീട്ടില്‍ ആരോമല്‍ എന്ന പതിനെട്ടുകാരനാണ് പോലീസിന്റെ വലയിലായത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബാലരാമപുരം സി.ഐ ജി.ബിജു, എസ് ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :