മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചാൽ സ‌ർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (15:15 IST)
കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി. 15 ദിവസമാണ് ഇത്തരത്തിൽ ജീവനക്കാർക്ക് എടുക്കാവുന്നത്.
കൊവിഡ് പോസിറ്റീവായ ജീവനക്കാർക്ക് 20 ദിവസം അവധിയാണ് ലഭിക്കുക. ആശുപത്രിയിൽ തുടരേണ്ടതായി വന്നാൽ അവധി നീട്ടി നൽകും.

അതേസമയം കൊവിഡ് ബാധിച്ച വ്യക്തികളുമായി നേരിട്ട് ഇടപെട്ടവര്‍ക്ക് ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. ക്വറന്റൈനിൽ ചിലവഴിക്കുന്നവർക്ക് ഓൺ ഡ്യൂട്ടി, വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :