കൊവിഡ് വാക്‌സിന്‍ അടുത്താഴ്ച ഡല്‍ഹിയില്‍!

ശ്രീനു എസ്| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:35 IST)
ഈമാസം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരുടെ അപേക്ഷകളാണ് നിലവില്‍ വിദഗ്ധ സമിതിക്കു മുന്നിലുള്ളത്. ഇതുസംബന്ധിച്ച് 25 ആകുമ്പോഴേക്കും പ്രധാനമന്ത്രിയാകും പ്രഖ്യാപനം നടത്തുന്നത്. ഏത് വാക്സിനാണ് ആദ്യം എത്തുന്നതെന്ന് അറിവായിട്ടില്ല.

വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശീതരണ സംവിധാനമടക്കമുള്ള സജ്ജീകരണങ്ങള്‍ ആശുപത്രികളില്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ അടിയന്തര ഉപയോഗത്തിനാണ് വാക്സിന്‍ കമ്പനികള്‍ അപേക്ഷസമര്‍പ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :