അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (16:12 IST)
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു.
വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.
ഒമിക്രോണിനെ തുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു.