1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid vaccination india news

സംസ്ഥാനത്ത് 68ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

Covid
രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ബീഹാര്‍(76.6%), മധ്യപ്രദേശ്(76.1%), ത്രിപുര(76%), ഉത്തരാഖണ്ഡ്(71.5%), മിസോറം(69.7%), ഉത്തര്‍പ്രദേശ്(69%), കേരള(68.1%), ഒഡീഷ(67.6%), രാജസ്ഥാന്‍(67.3%), ഹിമാചല്‍പ്രദേശ്(66.8%), ലക്ഷദ്വീപ്(64.5%), ആന്‍ഡമാന്‍(62.9%), ഛത്തീസ്ഗഡ്(60.5%) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള വാക്‌സിനേഷന്‍ കണക്ക്.
 
രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56,36,868 ആയിട്ടുണ്ട്. ഇതില്‍ 52,66,175 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടാതെ 3,70,693 മുന്നണി പോരാളികളും ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം: ആരോഗ്യമന്ത്രി