കോവിഡ് രോഗികള്‍ കുറഞ്ഞു, കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

ജോര്‍ജി സാം| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (22:32 IST)
കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേര്‍പകുതിയോളം കുറവാണ് ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 11ന് 64607 ആക്‍ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് 11ന് അത് 35715 ആയി കുറഞ്ഞു.

എന്നാല്‍ കേരളത്തിന്‍റെ കാര്യത്തില്‍ മറ്റൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആക്‍ടീവ് കേസുകള്‍ കൂടുതലുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ എറണാകുളവും ഉള്‍പ്പെട്ടിരിക്കുന്നു. പത്തില്‍ എട്ട് ജില്ലകളും മഹാരാഷ്ട്രയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :