അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജൂലൈ 2021 (10:02 IST)
കൊവിഡ് മൂന്നാം തരംഗം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഭീഷണിയുണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് വീണ്ടും ജനിതകവ്യതിയാനം വന്നാൽ രോഗവ്യാപനം കൂടാമെന്നും കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നൽകുന്നു.
രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും വാക്‌സിനേഷൻ പുരോഗമിക്കുന്നതിനാൽ രണ്ടാം തരംഗത്തിനെ പോലെ ശക്തമാകില്ലെന്നുമാണ്
പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ചെയ്‌തവരുടെ എണ്ണം 35 കോടി കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.മൂന്നാം തരംഗത്തിൽ
പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘത്തിന്റെ കണക്കുക്കൂട്ടൽ.