അനുബന്ധ വാര്‍ത്തകള്‍
- ഓണം ക്ലസ്റ്ററിന് സാധ്യത: കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിയും
- ആറുമാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 പേര്; കൂടുതലും 20നു താഴെ പ്രായമുള്ളവര്‍
- തുടർച്ചയായ രണ്ടാംദിവസവും 83,000ന് മുകളിൽ രോഗബാധിതർ, രോഗമുക്തർ 30 ലക്ഷം കടന്നു
- കൊവിഡ് മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
- സംസ്ഥാനത്ത് എട്ടുപ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യപിച്ചു; 14പ്രദേശങ്ങളെ ഒഴിവാക്കി
കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ ചാല സ്വദേശി രവീന്ദ്രന് എന്ന അറുപതുകാരനാണ് തൂങ്ങിമരിച്ചത്.
കോവിഡ് രോഗം ബന്ധിച്ച ഇയാളെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് പരിശോധന നടത്തിയതും ഫലം പോസിറ്റീവ് എന്ന സ്ഥിരീകരിച്ചതും.
എന്നാല്‍ ഇന്ന് രാവിലെ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കോവിഡ് രോഗം ബാധിച്ചതിലുള്ള വിഷമത്താലാവാം ഇയാള്‍ ഈ കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.