കര്‍ക്കിടക വാവ് ബലി മാറ്റിവയ്ക്കുന്നത് പത്തുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യം

ശ്രീനു എസ്| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (08:01 IST)
കൊവിഡ് ഭീതിയില്‍ ആലുവ മണപ്പുറത്ത് ഇപ്രാവശ്യം ബലിതര്‍പ്പണം നടക്കില്ല. ആലുവ നഗരസഭ കണ്ടെയിന്‍മെന്റ് ആയ സാഹചര്യത്തിലാണ് തീരുമാനം. കുടാതെ കര്‍ക്കിടക വാവ് ദിനമായ ഇന്ന് ക്ഷേത്ര പ്രവേശനവും അനുവദിക്കില്ലെന്ന്
ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

2013ലും 2018ലും പ്രളയത്തെതുടര്‍ന്ന് ബലിതര്‍പ്പണം ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ പത്തുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ബലിതര്‍പ്പണച്ചടങ്ങുകള്‍ മറ്റിവയ്ക്കുന്നത്. കര്‍ക്കിടക വാവ് ബലി ഉപേക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേതന്നെ തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :