അഭിറാം മനോഹർ|
Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (11:27 IST)
കൊവിഡിന്റെ ഉറവിടമായ ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.
ഒമിക്രോൺ വകഭേദം പടർന്ന് പിടിച്ച വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിലാണ് 2 പേർ മരിച്ചത്. 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് കൊവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കൊവിഡ് മൂലം ചൈനയിലുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 4638 ആയി.
മരിച്ചവർ പ്രായം ചെന്നവരാണെന്നും ഒരാൾ വാക്സീൻ എടുത്തിരുന്നില്ലെന്നും ദേശീയ ആരോഗ്യ കമ്മിഷൻ വക്താവ് പറഞ്ഞു.ശനിയാഴ്‌ച്ച 2157 കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തു. ഹോങ്കോങ്ങിലും കോവിഡ് പടരുകയാണ്. ശനിയാഴ്ച മാത്രം 16,583 കേസുകൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണകൊറിയ,ജപ്പാൻ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.