കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു, 7605 പേർക്ക് രോഗം: 140 ദിവസത്തെ ഉയർന്ന നിലയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (15:25 IST)
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 1300 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവായ രോഗികളുടെ എണ്ണം 7605 ആയി ഉയർന്നു. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കർണാടക, ഗുജറാത്ത്,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഓരോ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 300 കടന്നു. ഈ മാസം ഒന്നിന് ഇത് 32 മാത്രമായിരുന്നു. ഈ മാസം മാത്രം 10 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കേരളമടക്കം 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :