ചൈനയില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്‍കുന്നു

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (21:17 IST)
ചൈനീസ് കമ്പനികളില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ തിരികെ നല്‍കുന്നു. പരിശോധനാ ഫലങ്ങളുടെ കൃത്യത ഇല്ലായ്മയും അമിതവിലയുമാണ് കാരണം. ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെയാണ് തീരുമാനം.

ചൈനീസ് കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടില്ലെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. കിറ്റുകള്‍ തിരിച്ച് അതേ കമ്പനികള്‍ക്കുതന്നെ നല്‍കും.

രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :