അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (17:14 IST)
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.കോട്ടയത്ത് 6 പേർക്കും, ഇടുക്കിയിൽ നാലും പാലക്കാട്,മലപ്പുറം,കണ്ണൂർ എന്നീ ജില്ലകളീൽ ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. ഇതിൽ ഒരാൾക്ക് രോഗം എങ്ങനെ വന്നുവെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
അതേസമയം 13 പേർക്ക് കൂടി ഇന്ന് രോഗം ഭേദമായി.കണ്ണൂരിൽ ആറും കോഴിക്കോട് നാലും തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് രോഗം ഭേദമായത്.സംസ്ഥാനത്ത് ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 123 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള 20,301 പേരിൽ 19,812 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.