ചാല കമ്പോളം 3 ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Modified വെള്ളി, 24 ജൂലൈ 2020 (20:06 IST)
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലെ പ്രമുഖ കമ്പോളമായ മൂന്നു ദിവസത്തേക്ക് അടച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അടച്ചിടുന്നത്. വ്യാപാരി വ്യവസായ സമിതികളും തൊഴിലാളികളികളും സംയുക്തമായാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം കമ്പോളത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ചു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ ഇവിടത്തെ സ്ഥിതി സങ്കീർണ്ണമാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കമ്പോളവും പരിസരവും കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടത്തിയ പരിശോധനയിൽ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് സമ്പർക്കം മൂലമാണെന്നാണ് നിഗമനം. വ്യാപനം തടയുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന് ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി നഗരസഭാ മേയർ ശ്രീകുമാർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :