കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേര്‍ക്ക് കൂടി ഇന്ന് രോഗമുക്തി

Kozhikode, Covid, കോഴിക്കോട്, കൊവിഡ്
സുബിന്‍ ജോഷി| Last Modified ചൊവ്വ, 5 മെയ് 2020 (23:03 IST)
കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക, വടകര, കണ്ണൂര്‍ സ്വദേശിനികളായ ഹൗസ് സര്‍ജന്റ്സ്, തമിഴ്നാട് സ്വദേശി
എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി. എല്ലാവരെയും രോഗമുക്തരാക്കാനായത് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മികച്ച നേട്ടമായി. ഇതുകൂടാതെ കഴിഞ്ഞ 11 ദിവസമായി ജില്ലയില്‍ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കോഴിക്കോടിന് ആശ്വാസമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :